#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി
Apr 26, 2024 06:26 AM | By Susmitha Surendran

ദില്ലി: (truevisionnews.com)   ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി.

ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കൾ നൽകിയ സ്ത്രീധനം ഉപയോ​ഗിച്ചാലും അത് ഭാര്യക്ക് തിരികെ നൽകാനുള്ള ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിർദേശം.

നഷ്ടപ്പെട്ട സ്വർണത്തിന് പകരം ഒരു സ്ത്രീക്ക് 25 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. വിവാഹസമയത്ത് വീട്ടുകാര് 89 പവന് സ്വർണം സമ്മാനമായി നൽകിയെന്നും വിവാഹശേഷം അവളുടെ പിതാവ് ഭർത്താവിന് 2 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും എന്നാൽ, ഇതെല്ലാം ഭർത്താവ് ഉപയോ​ഗിച്ചെന്നും യുവതി പറഞ്ഞു.

യുവതിയുടെ പരാതി അനുസരിച്ച് ആദ്യ രാത്രിയിൽ, ഭർത്താവ് അവളുടെ എല്ലാ ആഭരണങ്ങളും സൂക്ഷിക്കാനായി അമ്മയെ ഏൽപ്പിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു.

തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഭർത്താവും അമ്മയും ചേർന്ന് എല്ലാ ആഭരണങ്ങളും ഉപയോ​ഗിച്ചതായും പരാതിയിൽ പറയുന്നു.

2011-ൽ കുടുംബകോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണ്ണാഭരണങ്ങൾ ദുരുപയോഗം ചെയ്തെന്നും നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിരുന്നു.

എന്നാൽ കുടുംബകോടതി വിധി ഭാഗികമായി റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങൾ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഭാര്യയുടെ സ്വത്ത് ഭാര്യയുടെയും ഭർത്താവിൻ്റെയും സംയുക്ത സ്വത്തായി മാറുന്നില്ലെന്നും, സ്വത്തിൻ്റെ ഉടമസ്ഥനെന്ന നിലയിൽ ഭർത്താവിന് അവകാശമോ സ്വതന്ത്രമായ നിയന്ത്രണമോ ഇല്ലെന്നും പറഞ്ഞു.

വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്ത്രീക്ക് സമ്മാനിച്ച സ്വത്തുക്കൾ അവളുടെ സ്ത്രീധന സ്വത്താണ്. സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി.

#supremeCourt #held #husband #no #control #right #over #wife's #marriage.

Next TV

Related Stories
#NarendraModi | സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് തന്റെ ധർമം; എസ്പിയും കോൺ​ഗ്രസും ശ്രമിക്കുന്നത് സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയെന്ന് മോദി

May 5, 2024 06:00 PM

#NarendraModi | സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് തന്റെ ധർമം; എസ്പിയും കോൺ​ഗ്രസും ശ്രമിക്കുന്നത് സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയെന്ന് മോദി

മോദിയുടെ പൈതൃകമെന്നാൽ പാവപ്പെട്ടവരുടെ വീടുകളാണ്.കോടിക്കണക്കിന് സ്ത്രീകൾ, ദളിതർ, പിന്നോക്കക്കാർ എന്നിവർക്ക് മോദിസർക്കാർ കക്കൂസ്...

Read More >>
#iscresult |ഐസിഎസ്ഇ 10, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലപ്രഖ്യാപനം തിങ്കളാഴ്ച

May 5, 2024 05:01 PM

#iscresult |ഐസിഎസ്ഇ 10, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലപ്രഖ്യാപനം തിങ്കളാഴ്ച

ഫെബ്രുവരി 21 മുതൽ മാർ‌ച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ്...

Read More >>
#NirmalaSapre | കോൺ​ഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു; ഒരുമാസത്തിനിടെ ബിജെപിയിലെത്തുന്ന മൂന്നാമത്തെ എംഎൽഎ

May 5, 2024 04:04 PM

#NirmalaSapre | കോൺ​ഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു; ഒരുമാസത്തിനിടെ ബിജെപിയിലെത്തുന്ന മൂന്നാമത്തെ എംഎൽഎ

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൊറേനയിൽ നിന്ന് നരേന്ദ്ര സിങ് തോമറിനെതിരെ മത്സരിച്ച്...

Read More >>
#death | ആറുവയസ്സുകാരനെ അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

May 5, 2024 03:10 PM

#death | ആറുവയസ്സുകാരനെ അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും...

Read More >>
#sexuallyassault | എട്ടാം ക്ലാസുകാരന് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; സ്വകാര്യ ഭാഗത്തുകൂടെ കമ്പ് കയറ്റിയിറക്കി

May 5, 2024 02:20 PM

#sexuallyassault | എട്ടാം ക്ലാസുകാരന് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; സ്വകാര്യ ഭാഗത്തുകൂടെ കമ്പ് കയറ്റിയിറക്കി

എല്ലാ രാത്രിയിലും മകൻ ഞെട്ടിയുണർന്ന് കരയുകയാണ്. അക്രമം കാണിച്ചവർക്കെതിരെ സ്കൂൾ അധികൃതരും പൊലീസും നടപടി സ്വീകരിക്കണമെന്നും...

Read More >>
Top Stories