നൃത്തം ചെയ്യാന്‍ മഞ്ചു വേണം; പ്രധാനമന്ത്രിക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ മഞ്ചു വാര്യര്‍ക്ക് ക്ഷണം

By | Saturday September 17th, 2016

modiകോഴിക്കോട്: കോഴിക്കോട് വച്ച് നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ മഞ്ജുവിന് ക്ഷണം ലഭിച്ചതായി വാര്‍ത്തകള്‍. പ്രധാനമന്ത്രിയെ കൂടാതെ ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.  രാമായണത്തെ ആസ്പദമാക്കി 40 മിനിട്ട് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു നേതാക്കള്‍ക്ക് മുന്നില്‍ 1അവതരിപ്പിയ്ക്കുന്നത്. സുരേഷ് ഗോപിയുടെയും കേരളത്തിലെ മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും മഞ്ജുവിന്റെ നൃത്തം.23, 24, 25 തീയതികളിലാണു ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട്ട് നടക്കുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം