മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയില്ല ; എജിയുടെ നിയമോപദേശം വരുന്നവരെ കാത്തിരിക്കും സിപി എം

തിരുവനന്തപുരം: ആലപ്പുഴയില്‍ ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം ലഭിക്കുന്നതുവരെ കാത്തിരിക്കാൻ സിപിഎം സെക്രട്ടറിയേറ്റിൽ ധാരണ. ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും യോഗം വിലയിരുത്തി.

തോമസ് ചാണ്ടിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. വിഷയത്തിൽ സർക്കാർ എജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. അതിനാൽ നിയമോപദേശം ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ നിയമോപദേശത്തിനുശേഷം വിഷയത്തിൽ ചർച്ച നടത്താമെന്നുമാണ് അഭിപ്രായമുണ്ടായത്.

സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ചാണ്ടിക്കെതിരെ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നത്. ഇനിയും കായൽ കൈയേറുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

വെല്ലുവിളി നടത്തിയ തോമസ് ചാണ്ടിക്കെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സിപിഐ ദേശീയ നേതൃത്വവും ഇടപ്പെട്ടിരുന്നു ഈ സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്‍റെ സെക്രട്ടറിയേറ്റ് യോഗം നടന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം