അഭിനയിക്കില്ലെന്ന് പറഞ്ഞു വാശിപിടിച്ച മോഹന്‍ലാലിനെ പിടിച്ചു കൊണ്ട് വന്നു; ഇപ്പോള്‍ സുപ്പര്‍സ്റ്റാറായി ; പക്ഷെ തന്‍റെ വളര്‍ച്ചയ്ക്ക് കാരണം ലാല്‍ അല്ല; എം ജി ശ്രീകുമാര്‍ വെളിപ്പെടുത്തുന്നു

എം ജി ശ്രീകുമാര്‍ എന്ന ഗായകന്റെ വളര്‍ച്ചയ്ക്ക് കാരണം മോഹന്‍ ലാല്‍ ആണെന്ന് പറയുന്നതില്‍ യാതൊരു കഴമ്പുമില്ല. ലാല്‍ കാരണം ഒരു പാട്ട് പോലും ഞാന്‍ പാടിയിട്ടില്ലെന്ന്‍ ഗായകന്‍ എം ജി ശ്രീകുമാര്‍. ഫേസ്ബുക്കിലും മറ്റും മോഹന്‍ലാല്‍ കാരണമാണ് എം ജി ശ്രീകുമാര്‍ എന്ന ഗായകന്‍ ഉണ്ടായതെന്ന പോസ്റ്കളോട് പ്രതികരിക്കുകയായിരുന്നു എം ജി ശ്രീകുമാര്‍.

ലാലാണ് തന്റെ സിനിമാ പിന്നണി ഗാന രംഗത്തെ വളര്‍ച്ചയ്ക്ക് കാരണമെങ്കില്‍   പുള്ളിയുടെ കമലദളത്തിലും ഭരതത്തിലുമൊക്കെ ഞാന്‍ പാടണമായിരുന്നല്ലോ.അതിലൊന്നും പാടാന്‍ അവസരം കിട്ടിയിട്ടില്ല.മോഹന്‍ലാലിനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വേണ്ടി മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക്  തള്ളിവിടുന്നു. വരില്ല എന്ന് പറഞ്ഞ് വാശി പിടിച്ച മോഹന്‍ലാലിനെ പിടിച്ചുകൊണ്ടു വന്നതാണ്  പ്രിയദര്‍ശനും   അശോക് കുമാറും ചേര്‍ന്ന്‍. പിന്നീട് അദ്ദേഹം വലിയ സൂപ്പര്‍സ്റ്റാറായി.

ആ സമയത്ത് സിനിമാ മോഹമായിരുന്നു മനസ്സില്‍.   സിനിമാ ചര്‍ച്ചകളും എല്ലാവരും കിടന്ന് ഒന്നിച്ചുറങ്ങുന്നതും ചിത്രാഞ്ജലിയില്‍. അവിടെ ആരും ആരെയും വളര്‍ത്തിയതല്ല.സിന്ദൂര സന്ധ്യയ്ക്ക് മൗനം എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി പ്രിയന്‍ പ്രവൃത്തിച്ച ശേഷം  ഞങ്ങള്‍  അഗ്നിനിലാവ് എന്ന ചിത്രം എടുക്കാന്‍ പദ്ധതിയിട്ടു. അത് നടന്നില്ല. പിന്നീട് പ്രിയന് പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ ഓഫര്‍ വന്നു. ആ സിനിമയില്‍ ഞാന്‍ രണ്ട് പാട്ട് പാടിയിരുന്നു.ചിത്രം സൂപ്പര്‍ ഹിറ്റായി.അതിനു ശേഷം കുറെ ചിത്രങ്ങള്‍ കിട്ടി. അതിലൊക്കെ ഒന്നും രണ്ടും പാട്ടുകള്‍ പാടി. അങ്ങനെയാണ് താന്‍ സിനിമയില്‍ കാലുറപ്പിക്കുന്നതെന്ന് എം ജി ശ്രീകുമാര്‍ പറയുന്നു.

ആരും ശുപാര്‍ശ ചെയ്തതുകൊണ്ടല്ല തനിക്ക്  അവസരങ്ങള്‍ കിട്ടിയത്. ആ സമയത്ത് താന്‍ പാടിയ പാട്ടുകള്‍ ഹിറ്റായത് കൊണ്ടാണ് തന്നെ വിളിച്ചത്. ഡെന്നീസ് ജോസഫിന്റെ ഒരു ചിത്രത്തില്‍ മുഴുവന്‍ പാട്ടും തന്നു.തനിക്ക്പാട്ടുകള്‍ തന്ന സംവിധായകരോട് കടപ്പാടുണ്ടെന്നും എം ജി ശ്രീകുമാര്‍ വ്യക്തമാക്കി.

 

 

 

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം