കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയെ യുവതിയും മകളും മതംമാറിയതായി സൂചന

medical college kozhikodeകോഴിക്കോട്: മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ തലശ്ശേരി സ്വദേശികളായ പെണ്‍കുട്ടിയേയും മാതാവിനെയും മതപരിവര്‍ത്തനത്തിനു വിധേയമാക്കിയതായി സൂചന. തലശ്ശേരി കിഴക്കെ കതിരൂര്‍ രവീന്ദ്രന്റെ ഭാര്യ ഗിരിജയുടെയും മകള്‍ ശ്രേയയുടെയും തിരോധാനം മതപരിവര്‍ത്തനത്തിന്റെ ഭാഗമാണെന്നാണ് നിഗമനം.

രവീന്ദ്രനും കുടുംബവും 23 വര്‍ഷമായി ജോലിസംബന്ധമായി ബാംഗ്ലൂരിലായിരുന്നു താമസം. ഏഴുവര്‍ഷം മുന്‍പ് മകള്‍ ശ്രേയയുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ഇവര്‍. ചികിത്സ തുടരേണ്ടതിനാല്‍ പിന്നീട് പെരുമണ്ണയില്‍ താമസമാക്കി. കഴിഞ്ഞ ഡിസംബറില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഇവരുടെ തിരോധാനം. പെരുമണ്ണയിലെ ഒരു വസ്ത്രസ്ഥാപനത്തില്‍ നിന്നും ഇവര്‍ പര്‍ദ്ദവാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഇവരുടെ തിരോധാനം സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമണ്ണയിലെ ഒരു വസ്ത്രസ്ഥാപനത്തില്‍ നിന്ന് ഇവര്‍ രണ്ടു പര്‍ദ്ദകള്‍ വാങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചതാണ് ഇവര്‍ മതം മാറ്റത്തിനു വിധേയമായതായി സൂചന നല്‍കുന്നത്. ഇന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ എങ്ങോട്ടുപോയി എന്നകാര്യം ദുരൂഹമായി തുടരുകയാണ്. മെഡിക്കല്‍കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സന്നദ്ധസംഘടനകളും സംശയത്തിന്റെ നിഴലിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം