സ്മാര്‍ട്ട്‌ ഫോണില്‍ ഇടിമിന്നലിന്‍റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചയാള്‍ മിന്നലേറ്റു മരിച്ചു

ചെന്നൈ:മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചയാള്‍ മിന്നലേറ്റ് മരിച്ചു. ചെന്നൈയ്ക്കടുത്ത തുരൈപാക്കം സ്വദേശി എച്ച് എം രമേഷ്(43) ആണു മരിച്ചത്. സുന്നംപുക്കുളത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് സുരേഷ് അപകടത്തില്‍പ്പെട്ടത്.

മഴ പെയ്യുന്നതിനിടെ മിന്നലടിച്ചപ്പോള്‍ രമേഷ് തന്റെ സ്മാര്‍ട്‌ഫോണില്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മിന്നലേറ്റ് സുരേഷ് നിലത്തുവീണു. മുഖത്തും നെഞ്ചിലും ഗുതുതരമായി പരിക്കേറ്റ സുരേഷിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. അപകടത്തിനുപിന്നാലെ മിന്നലുള്ള സമയത്ത് ചിത്രമെടുക്കരുതെന്ന് തിരുവള്ളൂര്‍ ജില്ലാ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം