കുന്ദമംഗലത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടി നുറുക്കി കൊന്നു

കോഴിക്കോട്: കുന്ദമംഗലത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പെരിങ്ങളം മില്‍മയ്ക്ക് സമീപം എടമ്പാട്ടില്‍ താഴത്ത് മറിയംബീവിയുടെ വീടിനു പുറകിലെ ചായ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന നാസറിന്റെ ഭാര്യ റംലയാണ് വെട്ടേറ്റ് മരിച്ചത്. കൊടുവാള്‍ കൊണ്ടും കത്തികൊണ്ടും ക്രൂരമായി വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം.

റംലയുടെ തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്ത്. റംലയുടെ നിലിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച് പിടയുന്ന റംലയെയാണ് കണ്ടത്. ഭര്‍ത്താവ് നാസര്‍ ഓടിപ്പോകുന്നതും കണ്ടിരുന്നു. ഉടന്‍ തന്നെ റംലയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. റംലയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍പ്പോയ നാസറിനെ പിന്നീട് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

നാട്ടുകാര്‍ക്ക് ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. നാസറും റംലയും ഇവിടെ താമസത്തിനെത്തിയിട്ട് നാലുമാസമേ അയിട്ടുള്ളൂ. റംല അടുത്ത വീടുകളില്‍ പണിക്ക് പോകുന്നുണ്ട്. നാസറിന കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. ഇവര്‍ക്ക് അഞ്ച് മക്കള്‍ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആരും കണ്ടിട്ടില്ല. വാടക കരാറിലെ മേല്‍വിലാസമല്ലാതെ വീട്ടുടമയ്ക്കും ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം