കുന്നമംഗലത്തെ ജസീലയുടെ കഴുത്തില്‍ കുരുക്കിട്ടത് ബിജെപി നേതാവിന്‍റെ അശ്ളീല സന്ദേശം;മരണത്തില്‍ അന്വേഷണം തുടങ്ങി


കോഴിക്കോട്:  കുന്നമംഗലത്ത് ഭര്‍തൃമതിയായ യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത് യുവതിയുടെ ഫോണിലേക്ക് ബിജെപി നേതാവ് അശ്ളീല സന്ദേശമയച്ചതിലുള്ള മനോവിഷമം മൂലമാണെന്ന് പരാതി.
ഇതുസംബന്ധിച്ച് ഭര്‍ത്താവും നാട്ടുകാരും കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. കുന്നമംഗലം പഞ്ചായത്തിലെ ചാത്തങ്കാവ് 13-ാം വാര്‍ഡില്‍  പുളിയങ്ങോട്ട് അബ്ദുള്ള ഷഫീറിന്റെ ഭാര്യ ജസീല (27) യാണ് ഞായറാഴ്ച രാത്രി ചൂലാംവയലിലെ വീട്ടില്‍ ആത്മഹത്യചെയ്തത്.
ജസീല ആത്മഹത്യചെയ്യാനുള്ള കാരണം പ്രദേശത്തുകാരനായ ഓട്ടോ ഡ്രൈവറും ബിജെപി കളരിക്കണ്ടി ഏരിയാ പ്രസിഡന്റുമായ പുതിയോട്ടുപറമ്പില്‍ വിമോദ് എന്ന കുട്ടന്‍ യുവതിയുടെ ഫോണിലേക്ക് അശ്ളീല സന്ദേശമയച്ചതിലുള്ള മനോവിഷമം മൂലമാണെന്നാണ് നാട്ടുകാരും ഭര്‍ത്താവും നല്‍കിയ പരാതിയില്‍ പറയുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്കാണ് ഭര്‍ത്താവ് ഷഫീര്‍ പരാതി നല്‍കിയത്.
കമീഷണര്‍, ചേവായൂര്‍ സിഐ, കുന്നമംഗലം എസ്ഐ, പി ടി എ റഹീം എംഎല്‍എ,  കലക്ടര്‍ എന്നിവര്‍ക്കാണ് നാട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്.
ചൂലാംവയല്‍ അമ്പലപ്പറമ്പില്‍ മുഹമ്മദ്കോയയുടെയും കൌലത്തിന്റെയും മകളാണ് മരിച്ച ജസീല. ഏഴ് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
രണ്ട് കുട്ടികളുണ്ട്. ഓട്ടോ ഡ്രൈവറായ വിമോദ് യുവതിയുമായി പരിചയപ്പെടുകയും തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് തുടര്‍ച്ചയായി അശ്ളീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ഭര്‍ത്താവും സഹോദരനും ഇത് കാണാനിടയായതോടെ മാനഹാനിമൂലം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
 
വിമോദിന് പുറമെ യൂസഫ്, റഷീദ് എന്നിവര്‍കൂടി  ഇതില്‍ പങ്കാളികളാണെന്ന് പരാതിയില്‍ പറയുന്നു. ജസീലയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കുന്ദമംഗലത്ത് കാണാതായ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം