കോഴിക്കോട് ഹര്‍ത്താലിനോടനുബന്ധിച്ച് സി.പി.എം. നടത്തിയ പ്രകടനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം

കോഴിക്കോട് : ജില്ലയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് സി.പി.എം. നടത്തിയ പ്രകടനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും   ആക്രമണം. സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് അജ്ഞാതര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ബോംബെറിഞ്ഞതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ജില്ലയില്‍ എല്‍.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പാളയത്ത്സിപിഎം  പ്രകടനം കടന്നു പോകുമ്പോള്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രഫര്‍മാര്‍ക്കു നേരെ കയ്യേറ്റമുണ്ടായി. ഫോട്ടയെടുക്കാനെത്തിയ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രഫര്‍ എ. സനേഷിന്റെ ക്യാമറ തല്ലിത്തകര്‍ത്തു. കേരള ഭൂഷണം ഫോട്ടോഗ്രഫര്‍ ശ്രീജേഷിനെ മര്‍ദ്ദിച്ചു ക്യാമറയിലെ മെമ്മറി കാര്‍ഡ് എടുത്തു മാറ്റി.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം