കൊച്ചിയില്‍ യുവതികളുടെ ആക്രമണത്തിനു ഇരയായ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി: യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ കൊച്ചി മരട്  പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ഡ്രൈവറെ മര്‍ദിച്ച കേസില്‍ പോലിസ് സ്ത്രീകളെ സംരക്ഷിക്കുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ്  ഡ്രൈവര്‍ക്കെതിരെയുള്ള ഈ നടപടി.  എന്നാല്‍ യുവതികളുടെ പരാതിയിലുള്ള നിയമാനുസൃത നടപടി മാത്രമാണ് ഇതെന്ന് പൊലീസ് പറഞ്ഞു

കഴിഞ്ഞ ബുധനാഴ്ചയാണ് വൈറ്റിലയില്‍വെച്ച് കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

“തങ്ങള്‍ വിളിച്ച ഷെയര്‍ ടാക്‌സിയില്‍ മറ്റൊരാള്‍ ഉള്ളതിനാല്‍ അയാളെ പുറത്തിറക്കണമെന്നും പറഞ്ഞു.എന്നാല്‍ അയാളാണ് ആദ്യം കയറിയതെന്നും അതിനാല്‍ ഇറക്കിവിടാന്‍ പറ്റില്ലെന്നും ഡ്രൈവര്‍ പറഞ്ഞു” എന്നതായിരുന്നു സ്ത്രികളുടെ മൊഴി . ഇതില്‍ കലിപൂണ്ട   യുവതികള്‍ ഡ്രൈവറെ  മര്‍ദ്ദിക്കുകയായുരുന്നു.

 

 

ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു എന്നാല്‍ പോലിസ് കേസെടുത്ത്  സ്ത്രികളെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടയകുകയായിരുന്നു ചെയ്തത്.

യുവാവിനെതിരെ കേസെടുത്തത് കടുത്ത നീതി നിക്ഷേധമാണെന്ന വിവാദവും സോഷ്യല്‍മീഡിയകളിലൂടെ പരക്കുന്നുണ്ട് .

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം