ജിഷ്ണുവിന്റെ മരണം; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും

തൃശൂർ: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങി. ഇതിനായി പോലീസ് സംഘം ഫോറൻസിക് ലാബിനെ സമീപിച്ചു. ജിഷ്ണുവിനെ മർദിച്ചെന്നാണ് പോലീസ് വിലയിരുത്തൽ. വൈസ് പ്രിന്‍സിപ്പലിന്‍റെ  മുറിയിൽനിന്ന് രക്തക്കറ പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ, ജിഷ്ണുവിന്‍റെ മരണത്തിൽ നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. വൈസ് പ്രിൻസിപ്പൽ, പിആർഒ, അധ്യാപകൻ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരൻ ദിപിൻ എന്നിവരാണ് മറ്റ് പ്രതികൾ. പ്രേരണക്കുറ്റം, മർദനം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ, വ്യാജ ഒപ്പിടൽ എന്നീ എട്ട് വകുപ്പുകൾ ചേർത്താണ് അഞ്ച് പേർക്കെതിരെ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം