കേരളത്തില്‍ പ്രണയക്കെണിയൊരുക്കി ഐ.എസിന്‍റെ വനിതാ സംഘം;യുവാക്കളെ വീഴ്ത്തുന്നത് കണ്ണൂർ സ്വദേശിയായ യുവതി

 

കണ്ണൂർ: കേരളത്തിലെ ഐഎസ്പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഹിന്ദു യുവാക്കളെ പ്രണയക്കെണിയിൽ കുടുക്കി മതം മാറ്റാൻ ഐ.എസിന്റെ വനിതാ സംഘം. കേരളത്തിലെ ഐ.എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വനിതാ ഗ്രൂപ്പാണ് ഇതു സംബന്ധിച്ചുള്ള നീക്കങ്ങൾ ആരംഭിച്ചത്.

ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനു വേണ്ടി സ്ത്രീകളുടെ പ്രത്യേക ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ . നേരത്തെ ജിഹാദി ഗ്രൂപ്പുകളിലും മറ്റും ഒതുങ്ങിയായിരുന്നു പൊലീസിന്റെ അന്വേഷണം.

പേരു മാറ്റം വരുത്തിയ ഒരു സംഘടനയാണ് ഇതിനായി ചുക്കാൻ പിടിക്കുന്നത്. കാസർകോട് ജില്ലക്കാരിയും കണ്ണൂർ ജില്ലയിലെ മലയോരത്ത് താമസക്കാരിയുമായ ഒരു സ്ത്രീയാണ് നേതൃത്വം നൽകുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കാസർകോട് ജില്ലയിലെ ഉദുമ കോട്ടപ്പാടിയിലെ ആതിര എന്ന ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകളുടെ സ്വാധീനത്തെ കുറിച്ച് തെളിവുകൾ കിട്ടിയത്.

സംഘത്തിന് നേതൃത്വം നൽകുന്ന സ്ത്രീയുടെ മകളും ഈ രംഗത്ത് സജീവമാണെന്നാണ് സൂചന. സ്ത്രീയും ഇവരുടെ അടുത്ത കൂട്ടാളിയും ഇപ്പോൾ പൊലീസ് കസ്റ്റഡിയാണുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മാറി മാറി വരുന്ന സർക്കാരുകൾ ഇത്തരം സംഘടനകളോട് മൃദുസമീപനം സ്വീകരിക്കുന്നതാണ് തീവ്രവാദ പ്രവർത്തകരുടെ എണ്ണം ഇത്രകണ്ട് വർദ്ധിക്കാൻ കാരണമെന്നാണ് സേനയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.

 

ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവരെ പലപ്പോഴും അറസ്റ്റുപോലും രേഖപ്പെടുത്താതെ വിട്ടയക്കേണ്ടതായാണ് വരുന്നത്. കാസർകോട് ഉൾപ്പെടെ ജില്ലകളിൽ നിന്നായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ 21 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം പോലും സർക്കാരും ആഭ്യന്തര വകുപ്പും ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന പരാതി നിലവിലുണ്ട്. അന്വേഷണ സംഘത്തിന് മിക്കപ്പോഴും സർക്കാർ തലത്തിലോ രാഷ്ട്രീയ പാർട്ടികളോ കൂച്ചുവിലങ്ങിടുന്നതാണ് തീവ്രവാദികൾക്ക് തുണയാകുന്നത്.

നിയന്ത്രണമോ സമ്മർദ്ദമോ ഇല്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ ഒരു പരിധിവരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയുമെന്നാണ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കണ്ണൂർ -കാസർകോട് ജില്ലകളിൽ നിന്നായി ഇരുപതോളം യുവതീ- യുവാക്കളെ കാണാതായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇതിൽ ചില സംഭവങ്ങളിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസമുള്ള ആളുകളെയാണ് സംഘം പ്രധാനമായും വലയിലാക്കുന്നത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം