കോഹ്‌ലിയ്ക്ക് സഹായവുമായി ദൈവത്തിന്റെ മകന്‍ എത്തി; രണ്ടാം ടെസ്റ്റില്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ നിര

സ്പോർട്സ് ഡസ്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനമാണ് നായകനായ വിരാട് കോഹ്‌ലി പുറത്തെടുത്തത്. മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യക്ക് ഇംഗ്ലീഷ് നിരയോട് പരാജയം സമ്മതിക്കേണ്ടി വന്നു. ആദ്യ രണ്ട് ഇന്നിംഗ്‌സുകളില്‍ 149, 51എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യമെങ്കിലും ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടു. ഈ തോല്‍വിക്ക് ശേഷം വിജയവഴിയിലേക്കുളള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് കോഹ്‌ലി. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ നെറ്റ് സെഷനില്‍ പരിശീലനം നടത്തിയിരിക്കുകയാണ്.

വിരാട് കോഹ്‌ലി നയിച്ച പരിശീലനത്തിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പരിശീലനത്തില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറാണ്. അടുത്തിടെ് അണ്ടര്‍ 19 രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പന്തെറിഞ്ഞ് സഹായിച്ചു. ട്വന്റി20 പരമ്പരയ്ക്ക് മുമ്പും ഇന്ത്യന്‍ ടീമിന് അര്‍ജുന്‍ പന്തെറിഞ്ഞ് നല്‍കിയിരുന്നു.

നന്നായിട്ട് ബൗണ്‍സ് ചെയ്യാന്‍ കഴിവുളള അര്‍ജുന്‍ വിരാട് കോഹ്‌ലിക്കായി എറിഞ്ഞ ഒരു ബൗണ്‍സര്‍ അദ്ദേഹത്തിന്റെ ബാറ്റ് കൊണ്ട് തൊടാനായില്ല. മറ്റുളള താരങ്ങള്‍ക്കും അര്‍ജുന്‍ ലണ്ടനിലെ മെര്‍ച്ചന്റ് ടെയ്‌ലര്‍ സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പന്തെറിഞ്ഞു. ആദ്യ മത്സരത്തിലെ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനം ആവര്‍ത്തിക്കില്ലെന്നാണ് കോഹ്‌ലിയുടെ പ്രതീക്ഷ. കോഹ്‌ലി മാത്രമാണ് ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയത്. നാളെ ലോഡ്‌സിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ തോല്‍വിയിലെ പരാജയം മറക്കാനാകാത്ത ആരാധകര്‍ പ്രതീക്ഷയിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം