പാക്കിസ്ഥാന്റെ ആണവശേഖരം നശിപ്പിക്കണം: ആഹ്വാനവുമായി യുഎസ് സെനറ്റർ ലാരി പ്രെസ്‌ലർ

മുംബൈ: പാക്കിസ്ഥാന്റെ ആണവശേഖരം നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മുൻ യുഎസ് സെനറ്റർ. യുഎസും ഇന്ത്യയും സംയുക്തമായി പാക്കിസ്ഥാനുനേരെ ആക്രമണം നടത്തണം. അവർ ആണവായുധങ്ങൾ‌ ശേഖരിച്ചിരിക്കുന്ന സ്ഥലമോ പരീക്ഷണം നടത്തുന്നയിടമോ ഇത്തരമൊരു ആക്രമണത്തിലൂടെ തകർക്കണമെന്നും ലാരി പ്രെസ്‌ലർ പറഞ്ഞു. അങ്ങനെ ചെയ്താൽ ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കെങ്കിലും ഏറ്റവും നല്ല അമേരിക്കൻ പ്രസിഡന്റാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇത്തരമൊരു ആക്രമണം നടത്തണമെങ്കിൽ ട്രംപിനു പാക്കിസ്ഥാന്റെ അനുവാദം ആവശ്യമാണ്. പെന്റഗണ്‍ ആണു പാക്കിസ്ഥാന് എല്ലാ പ്രോത്സാഹനങ്ങളും നടത്തുന്നത്. അതാണ് ഇന്ത്യയെ ‘ഭീകരവാദത്തിന്റെ മാതാവെന്നു’ വിശേഷിപ്പിക്കാൻ അവർക്കു ധൈര്യം നൽകിയതെന്നും ലാരി ആരോപിച്ചു.

പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുകയും അവർക്കുള്ള സഹായങ്ങളെല്ലാം നിർത്തിവയ്ക്കുകയും വേണം. പാക്കിസ്ഥാനെയും ഇന്ത്യയെയും ഒരുപോലെ കാണരുത്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. എന്നാൽ പാക്കിസ്ഥാൻ അങ്ങനെയല്ല. പാക്കിസ്ഥാൻ, പ്രത്യേകിച്ച് ഐഎസ്ഐ ദശാബ്ദങ്ങളായി നമ്മളോടു കള്ളമാണു പറഞ്ഞിരുന്നത്, അദ്ദേഹം പറയുന്നു.


പാക്കിസ്ഥാനോടു മോദി സർക്കാർ നിലപാടു കടുപ്പിച്ച നടപടി അഭിനന്ദാർഹമാണ്. യുഎസ് സഹായങ്ങൾ നൽകിയിരുന്നില്ലെങ്കിൽ ആണവായുധം നിർമിക്കാൻ പാക്കിസ്ഥാനു സാധിക്കുമായിരുന്നില്ലെന്നും ലാറി പ്രെസ്‍ലർ പറഞ്ഞു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം