കാര്‍ഷിക മേഖലയ്ക്ക് മുന്‍‌തൂക്കം; ബജറ്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചോ?

ന്യൂഡൽഹി: കാർഷിക, ആരോഗ്യ, ഗ്രാമീണ മേഖലയ്ക്ക് മുന്‍‌തൂക്കം നൽകി നരേന്ദ്ര മോഡി സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിച്ചത് തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചോ?. ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റിൽ ബിജെപി സർക്കാർ പ്രാധാന്യം നൽകിയിരിക്കുന്നത് കാർഷിക മേഖലയ്ക്ക് തന്നെയാണ്. മോദി സർക്കാരിന്‍റെ സാന്പത്തിക പരിഷ്കരണ നടപടികൾ വൻ വിജയമാണെന്നും ഇന്ത്യ ലോകത്തിലെ അഞ്ചാം സാന്പത്തിക ശക്തിയാകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി ബജറ്റ് അവതരണം തുടങ്ങിയത്.

രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ര​ട്ടി​യാ​കു​മെ​ന്ന് ജയ്റ്റ്ലി പറഞ്ഞു. കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കാ​ൻ 2,000 കോ​ടി, ഇ-​നാം പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും, ജൈ​വ​കൃ​ഷി​ക്ക് ഉൗ​ന്ന​ൽ ന​ൽ​കും, വി​ള​ക​ൾ​ക്ക് 50 ശ​ത​മാ​നം മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കും, ഉ​ൽ​പാ​ദ​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാൻ നടപടി തുടങ്ങി കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം