ഹാദിയയെ വെട്ടിക്കൊന്ന് കൊന്ന് ജയിലില്‍ പോയികൂടെയെന്ന് അച്ഛന്‍ അശോകനോട് ഹിന്ദു നേതാവിന്‍റെ ആഹ്വാനം

കൊച്ചി:  മാനം പോയി ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ ഭേദം ഹാദിയയെ വെട്ടിക്കൊന്ന് കൊന്ന് ജയിലില്‍ പോയികൂടെയെന്ന് അച്ഛന്‍ അശോകനോട് ഹിന്ദു നേതാവിന്റെ ആഹ്വാനം. ഹിന്ദു പാര്‍ലമെന്റ്  അംഗം സി പി സുഗതനാണ്   ഹാദിയയെ കൊലപ്പെടുത്താന്‍ ഫെയ്സ്‌ബുക്കിലൂടെ പരസ്യ ആഹ്വാനം നടത്തിയത്. അഖിലയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍

 

“അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ “എന്നാണ് സുഗതന്‍ ഒക്ടോബര്‍ 10ന് ഫെയ്‌സ്‌ബുക്കിലെഴുതിയത്. “വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ വിട്ട് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ ശത്രുപക്ഷംതന്നയാണെന്നും” പറയുന്ന പോസ്‌റ്റ് നിറയെ പരസ്യമായ വധഭീഷണിയും വംശീയാധിക്ഷേപമാണുള്ളത്.

ഹാദിയക്കെതിരെ വധഭീഷണി മുഴക്കിയ സുഗതന്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പോസ്റ്റ് പിന്‍വലിച്ചിട്ടില്ല.

“യുദ്ധത്തില്‍നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്.മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണെന്നും” പോസ്റ്റില്‍ പറയുന്നു.


നേരത്തെ “1947ല്‍ പാകിസ്ഥാനിലേക്ക് വണ്ടികിട്ടാത്തതില്‍ ഖേദിച്ചുകഴിയുന്നവര്‍ക്ക് ഇനിയും അവസരം ഉണ്ടോ” തുടങ്ങിയതടക്കം നിരവധി പ്രകോപനപരമായ പോസ്‌റ്റുകളാണ് സുഗതന്റെതായുള്ളത്.

ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണ് എന്നു വിശ്വസിക്കുകയും കേരളത്തില്‍ മതപരിവര്‍ത്തന നിരോധന നിയമം വേണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സംഘടനകൂടിയാണ് ഹിന്ദു പാര്‍ലമെന്റ്.  സംഘപരിവാര്‍ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന സംഘടനകളാണ് ഹിന്ദു ഐക്യവേദിയും ഹിന്ദു പാര്‍ലമെന്റും .

120ലേറെ ഹിന്ദു സംഘടനകളിലെ പ്രമുഖരും   ശബരിമല തന്ത്രിയും തിരുവിതാംകൂര്‍ കൊട്ടാരം രാജാവുമെല്ലാം അടങ്ങുന്നതാണ് ഹിണദു പാര്‍ലമെന്‍ര്‍്. ഹിന്ദു ഐക്യത്തെപ്പറ്റി എഴുതുകയും പറയുകയും ചെയ്താല്‍ മാത്രം പോര പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ടെന്ന് പ്രഖ്യാപിച്ച സംഘടനയാണ് ഹിന്ദു പാര്‍ലമെന്റ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം