മരിച്ചത് സാജന്‍ പള്ളുരുത്തിയല്ല; അദ്ദേഹം സിനിമാ ലൊക്കേഷനിലുണ്ട്

നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തി മരിച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.   കുറച്ചു മണിക്കൂറുകളായി നടന്‍ സാജന്‍ മരിച്ചെന്ന വാര്‍ത്തയും അദ്ധേഹത്തിന്റെ  ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കഴിഞ്ഞ ദിവസം കരള്‍ രോഗത്തെ തുടര്‍ന്ന് മിമിക്രി കലാകാരനും നടനുമായ  കലാഭവന്‍ സാജന്‍ അന്തരിച്ചിരുന്നു. തുടര്‍ന്ന് മരിച്ചയാള്‍ സാജന്‍ പള്ളുരുത്തിയാണെന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സഹിതം  സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍  ആരോ പടച്ചുവിട്ടു.

സുഹൃത്തുക്കളെ ഈ വാര്‍ത്തകള്‍ നിങ്ങളാരും വിശ്വസിക്കരുത്. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് വന്നത്. ഇപ്പോള്‍ ഞാന്‍ ഒരു സിനിമയുടെ ലൊക്കേഷനിലാണ്.വാര്‍ത്തകള്‍ക്കെതിരെ സാജന്‍ പള്ളുരുത്തി തന്നെ തന്നെ ഫേസ്ബുക്ക്‌ പോസ്റ്റിട്ടു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. നിരവധിയാളുകളാണ് വ്യാജ വാര്‍ത്ത കണ്ട് തന്നെ വിളിച്ചതെന്ന് സാജന്‍ സാജന്‍ പറയുന്നു. ‘  .https://www.facebook.com/SajanPalluruthy1/

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം