‘നല്ല സിനിമകളില്‍ ഒന്നാണ് തൊണ്ടിമുതല്‍ എന്നാല്‍ ഈ ചിത്രമാണ് മികച്ചതെന്ന് വിശ്വസിക്കുന്നില്ല;സംവിധായകന്‍ ദിലീഷ് പോത്തന്‍

ഈ വര്‍ഷത്തെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും.

ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഫഹദിനെ സഹനടനായും ദേശീയ അവാര്‍ഡ് ജൂറി തെരഞ്ഞെടുത്തു. ദിലീഷ്-ഫഹദ് കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി മഹേഷിന്റെ പ്രതികാരത്തിനും ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

‘നല്ല സിനിമകളില്‍ ഒന്നാണ് തൊണ്ടിമുതല്‍. എന്നാല്‍ ഈ ചിത്രമാണ് മികച്ചതെന്ന് വിശ്വസിക്കുന്നില്ല. ഈ സിനിമയില്‍ നിരവധിപ്പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ പ്രയത്‌നത്തിന്റെ ഫലം കൂടിയാണ് ഈ പുരസ്‌കാരം.” ദിലീഷ് പോത്തന്‍ പറഞ്ഞു.

മികച്ച സിനിമയായി തൊണ്ടിമുതലിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതല്‍ പോലുള്ള ചിത്രം ചെയ്യാന്‍ പ്രചോദനമായത്. ഈ പുരസ്‌കാരവും അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണെന്ന് സംവിധായകന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം