സുനിൽകുമാറിനെ വശത്താക്കിയത് ദിലീപിന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്ത്

കൊച്ചി: പണത്തിനു പുറമെ ദിലീപിന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനിൽകുമാറിനെ വശത്താക്കിയത്. നാലു വർഷം മുൻപു നടത്തിയ ഗൂഢാലോചന മുതലുള്ള വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണു പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്.കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.

ഇതിനു മുൻപു ക്വട്ടേഷൻ നടത്താൻ തൃശൂർ, ഗോവ എന്നിവിടങ്ങളിൽ സുനി നടത്തിയ രണ്ടു നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. ദിലീപ് നേരിട്ടും മാറിനിന്നും നടത്തിയ മുഴുവൻ ഗൂഢാലോചനകൾക്കും അന്വേഷണസംഘം തെളിവുകൾ കണ്ടെത്തി.

കേസിൽ ആദ്യം അറസ്റ്റിലായ സുനിൽകുമാർ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിക്കുന്നതായി ആരോപിച്ചു ദിലീപ് സമർപ്പിച്ച പരാതിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ദിലീപ് ഉന്നയിച്ച കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നു പൊലീസിനു ബോധ്യപ്പെട്ടതോടെ കുരുക്കു മുറുകി. അന്വേഷണം തന്നിലേക്കെത്തുന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസിനെ കബളിപ്പിക്കാനുള്ള നീക്കങ്ങൾ നാദിർഷയുമായി ചേർന്ന് ദിലീപ് ആസൂത്രണം ചെയ്തതെന്നാണു പൊലീസ് നിഗമനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം