മകൻ നിരപരാധിയാണെന്നും കേസിൽ കുടുക്കാൻ ചിലർ മനഃപൂർവ്വം ശ്രമിക്കുന്നു; മുഖ്യമന്ത്രിക്ക് നടന്‍ ദിലീപിന്‍റെ അമ്മയുടെ കത്ത്

തിരുവനന്തപുരം: നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ മകൻ നിരപരാധിയാണെന്നും കേസിൽ കുടുക്കാൻ ചിലർ മനഃപൂർവ്വം ശ്രമിച്ചതാണെന്നും കാട്ടി നടൻ ദിലീപിന്റെ ‘അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു.

മുഖ്യമന്ത്രി കത്ത് ഡി ജി പിക്ക് കൈമാറി. പോലീസ് അന്വേഷണം ശരിയായ നിലയിലാണോ നടക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്നും കത്തിൽ ഉണ്ട്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇപ്പോൾ റിമാൻഡിൽ ആണ് ഉള്ളത്. നിലവില്‍ ആലുവസബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ആഴ്ച ജയിലില്‍ എത്തി ദിലീപിനെ അമ്മ സന്ദര്‍ശിച്ചിരുന്നു. സഹോദരന്‍ അനൂപും ഉണ്ടായിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മ കത്തയച്ചതെന്നാണ് സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം