ദളിത്‌ വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്ര മന്ത്രിക്കും വിസിക്കുമെതിരെ കേസ്

rohit vemulaന്യൂഡല്‍ഹി: ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദളിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ, യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പാ റാവു പോഡിലേ എന്നിവര്‍ക്കക്കെതിരെ പോലിസ് കേസ് രജി രോഹിത് വെമുല സ്റ്റര്‍ ചെയ്തു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കേസ്. ഞായറാഴ്ചയാണ് ഹൈദരാബാദ് യൂനിവേഴ്‌സ്റ്റിയിലെ ഗവേഷകനായ രോഹിത് വെമുലയെ ക്യാമ്പസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രോഹിത് അടക്കം അഞ്ച് ഗവേഷകരെ സര്‍വകലാശാല കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം