ഗവര്‍ണര്‍ക്ക് കത്ത് നല്‍കി;അനുകൂല തീരുമാനം അറിയിക്കാമെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചതായി യെദ്യൂരപ്പ

ബംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവകാശപ്പെട്ട് ബിജെപി നിയമസഭാകക്ഷി നേതാവ് യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു.

ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടു. ഗവര്‍ണര്‍ അനുകൂല തീരുമാനം അറിയിക്കാമെന്ന് അറിയിച്ചതായി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞ എന്നുണ്ടാകുമെന്ന ചോദ്യത്തോട് യെദ്യൂരപ്പ പ്രതികരിച്ചില്ല.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി പ്രഖ്യാപനം. ജനം ആഗ്രഹിക്കുന്നത് അതാണെന്ന് പ്രകാശ് ജാവഡേക്കര്‍ ബംഗളൂരുവില്‍ പാര്‍ട്ടി ആസ്ഥാനത്ത് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിയമസഭാകക്ഷി യോഗത്തിനുശേഷം ഗവര്‍ണറെ കാണുമെന്നും കുറുക്കുവഴിയിലൂടെ അധികാരത്തിലെത്താനുള്ള കോണ്‍ഗ്രസ് ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലും ജെഡിഎസിലും പുതിയ സംഭവവികാസങ്ങളില്‍ അസംതൃപ്തര്‍ ഏറെ ഉണ്ടെന്നും ജാവഡേക്കര്‍ വിശദമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം