ദേശീയ–സംസ്‌ഥാന പാതകളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് കോടതി

ഡൽഹി: ദേശീയ–സംസ്‌ഥാന പാതകളുടെ 500 മീറ്റർ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ചു പൂട്ടണമെന്ന് സുപ്രീം കോടതി. 2017 മാർച്ച് 31നകം ദേശീയപാതകളിലും സംസ്‌ഥാന പാതകളിലും പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റേത് അടക്കമുള്ള മദ്യശാലകൾ അടച്ചു പൂട്ടണമെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. 2017 ഏപ്രിൽ ഒന്നുമുതൽ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 500 മീറ്റർ പരിധിക്കു പുറത്തു പ്രവർത്തിക്കുന്ന ബാറുകൾ പരസ്യബോർഡുകൾ വയ്ക്കാൻ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്‌തമാക്കുന്നു. ദേശീയ സംസ്‌ഥാന പാതയോരത്ത് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. കോടതി വിധി കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് സംസ്‌ഥാന ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും ഉറപ്പു വരുത്തണമെന്നും പിന്നീട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ദേശീയപാതയിൽ നിന്നും മദ്യശാലകൾ മാറ്റി സ്‌ഥാപിച്ചാൽ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടില്ല എന്ന വാദത്തോടെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം