ഞാനിപ്പോഴും വിജയിയെ സ്നേഹിക്കുന്നു; ജീവിതത്തില്‍ ഏറ്റവും വേദയുണ്ടാക്കിയ തീരുമാനമാണ് വിവാഹ മോചനം; അമലാ പോള്‍

amala-pauls-marriage-on-the-rocksഞാനിപ്പോഴും വിജയിയെ സ്നേഹിക്കുന്നുവെന്ന് അമലാ പോള്‍. വിവാഹ മോചനത്തിനു ശേഷം ആദ്യമായാണ്‌ താരം പ്രതികരിക്കുന്നത്.  ഒരു അഭിമുഖത്തിലാണ് താരം സംവിധായകനായ എം.എല്‍ വിജയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് പറഞ്ഞത്.  ഞാനിപ്പോഴും വിജയ് യെ സ്‌നേഹിക്കുന്നു. ഇനി എന്നും അങ്ങനെ തന്നെയായിരിയ്ക്കും. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുള്ള വ്യക്തിയാണ് വിജയ് എന്നും അമല പറഞ്ഞു.സമയം കടന്ന് പോകുന്നതിനുസരിച്ച് സ്‌നേഹവും കടന്ന് പോകുന്നു. പരസ്പരം സഹായിക്കാന്‍ കഴിയില്ല എന്നറിയുമ്പോള്‍, നമ്മളില്ലാതെ മറ്റൊരാള്‍ക്ക് സന്തോഷമായി ജീവിക്കാന്‍ കഴിയുന്നു എന്ന് മനസ്സിലാക്കുമ്പോള്‍.. ഇതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ തീരുമാനം.

Tamil Actress Amala Paul New Images

വിവാഹിതരാകുന്നത് ഒരിക്കലും അകന്ന് ജീവിക്കാനല്ലല്ലോ. ജീവിതം പ്രവചിക്കാന്‍ സാധിക്കില്ല. ഒന്നും ശ്വാശ്വതമല്ല. നാളെ എന്തും സംഭവിക്കുന്നു എന്നതില്‍ ഒരുറപ്പും പറയാന്‍ സാധിക്കില്ല. മറ്റുള്ളവരെ വേദനിപ്പിയ്ക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിയ്ക്കുകയാണിപ്പോള്‍.18 ആം വയസ്സിലാണ് ഞാന്‍ സിനിമയില്‍ വന്നത്. 23 ആം വയസ്സില്‍ വിവാഹിതയായി. തീരുമാനങ്ങള്‍ എടുക്കാന്‍ പാകത്തിനുള്ള പ്രായ പക്വത എനിക്കില്ലായിരുന്നു. എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പലതും പഠിച്ചത്. ഈ വിവാഹവും വിവാഹ ജീവിതവും എന്റെ ജീവിതത്തിലെ ഒരു പാഠമാണ്- അമല പോള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം