വിവാഹമോചനം ആവശ്യപ്പെട്ട് അമല പോള്‍ കോടതിയില്‍

amala vijay wedding (1)ചെന്നൈ: വിവാഹ മോചനത്തില്‍ ഉറച്ച തീരുമാനവുമായി അമല പോള്‍. വിവാഹമോചനം ആവശ്യപ്പെട്ട് അമല പോള്‍ ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹര്‍ജി നല്‍കിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങളായി അമല പോളും സംവിധായകന്‍ വിജയ്‌യുമായുള്ള വിവാഹ മോചന വാര്‍ത്ത‍ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയിട്ട്. തുടര്‍ന്ന്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണവുമായി എ എല്‍ വിജയ് രംഗത്തെത്തിയിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം