പതിനാറുകാരി തൂങ്ങി മരിച്ചത് അമ്മ മകളെ കാമുകന് കാഴ്ച വച്ചതിനെ തുടര്‍ന്ന്‍

ramaniതിരുവനന്തപുരം: പതിനാറുകാരിആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ മാതാവും കാമുകനും അറസ്റ്റില്‍.  വെട്ടുകാട് ബാലനഗര്‍ സ്വദേശിനി രമണി ഇവരുടെ കാമുകന്‍ കോതമംഗലം കാണപ്പെട്ടി സ്വദേശി മുഹമ്മദ് അലി (44) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.

12നാണ് രമണിയുടെ പതിനാറുകാരിയായ മകള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമായതായി തെളിഞ്ഞു.  പ്രതി മുഹമ്മദലിയും കുറ്റം സമ്മതിച്ചു.  കുട്ടിയെ പീഡിപ്പിക്കുന്നതിനായി മുഹമ്മദലിക്ക് വേണ്ട ഒത്താശ ചെയ്ത് കൊടുത്തത് രമണിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കുവൈറ്റില്‍ ജോലി ചെയ്യവെ 2006ലാണ് രമണി മുഹമ്മദലിയുമായി പരിചയത്തിലാകുന്നത്. പിന്നീട് രമണി ഭര്‍ത്താവുമായി പിണങ്ങി ഏറെ നാള്‍ മുഹമ്മദലിയോടൊപ്പം എറണാകുളത്തെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് വരികയായിരുന്നു. രമണിയുടെ മകള്‍ അമ്മൂമ്മയോടൊപ്പമായിരുന്നു താമസിച്ച് വന്നിരുന്നത്.

ഈ അടുത്തകാലത്തായി രമണി വലിയതുറയിലെ വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെ വച്ച് കുട്ടിയെ മുഹമ്മദലി നോട്ടമിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ പെണ്‍കുട്ടിയെ അഴിച്ചിറക്കി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍ദേശാനുസരണം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ്, പൂന്തുറ സിഐ സുനില്‍ ദാസ്, വലിയതുറ എസ്‌ഐ ധനപാലന്‍, പോലീസുകാരായ തോമസ്, സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം