കിണറ്റില്‍ വീണ യുവതിയെ രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവിനെയും അയല്‍വാസിയെയും രക്ഷിക്കാന്‍ ഫയര്‍ഫോഴ്സ് വന്നു

fire-forceകാസര്‍ഗോഡ്: കിണറ്റില്‍ വീണ യുവതിയെ രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും അയല്‍വാസിയും ശരിക്കുംകുടുങ്ങി. ഒടുവില്‍ കിണറ്റില്‍ കുടുങ്ങിയ മൂന്നുപേരുടെയും രക്ഷക്കെത്തിയത് ഫയര്‍ഫോഴ്സ്. കുണ്ടംകുഴി പന്നിയാടിയിലെ സുബൈദ (30)യാണ് കിണറ്റില്‍ വീണത്. സംഭവം കണ്ട ഇബ്രാഹിം (35) ഭാര്യയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടി. എന്നാല്‍ ഇരുവര്‍ക്കും കിണറ്റില്‍ നിന്നും കയറാന്‍ കഴിഞ്ഞില്ല. ഇവരുടെ നിലവിളി കേട്ടാണ് അയല്‍വാസി ചന്ദ്രനെത്തി കിണറ്റിലിറങ്ങിയത്. എന്നാല്‍ ചന്ദ്രനും ഇവരെ കരക്കെത്തിനാകാതെ കിണറ്റില്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ സ്റ്റേഷന്‍ ഓഫീസര്‍ എ. രവീന്ദ്രന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നുമെത്തിയ ഫയര്‍ഫോഴ്സാണ് മൂവരേയും കിണറ്റില്‍ നിന്നും കരയ്ക്കെത്തിച്ചത്. വീഴ്ചയില്‍ പരിക്കേറ്റ സുബൈദയെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം