“പ്രിയമുള്ളവരെ പ്രിയമുള്ളവരെ വിരഹവും എന്തൊരു മധുരം” മുറിവുകൾ എന്തൊരു സുകതം…

ഒരേ ആശുപത്രിയില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്നവര്‍, പണ്ടു വേര്‍പിരിഞ്ഞുപോയ സഹോദരിമാരാണെന്ന് അറിഞ്ഞപ്പോള്‍...

ഒരേ ആശുപത്രിയില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്നവര്‍, പണ്ടു വേര്‍പിരിഞ്ഞുപോയ സഹോദരിമാരാണെന്ന് അറിഞ്ഞപ്പോള്‍... ന്യൂയോര്‍ക്ക്:  ചെറുപ്പത്തില്‍ വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഒന്നിക്കാനിടയായി. അതും നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം. ദക്ഷിണകൊറിയന്‍ സ്വദേശികളായ ഹോളി ബ്രയാനും മേഗന്‍ ഹ്യൂഗ്‌സും തമ്മിലാണ് അവിസ്മരണീയമായ ഈ ഒത്തുചേരല്‍ ഉണ്ടായത്.

അനാഥരായി വളര്‍ന്ന പെണ്‍കുട്ടികളെ, അമേരിക്കന്‍ കുടുംബങ്ങള്‍ ദത്തെടുക്കുകയായിരുന്നു. മദ്യപാനിയായ ഭര്‍ത്താവിനെ പിരിയാന്‍, ഇവരുടെ അമ്മ തീരുമാനിച്ചതാണ് നാടകീയ സംഭവങ്ങളുടെ ആരംഭം. മേഗന്‍ ഹ്യൂഗ്‌സിനെ അമ്മ കൂടെക്കൊണ്ടു പോയപ്പോള്‍ സഹോദരിയെ അച്ഛന്റെ പക്കല്‍ ഏല്‍പ്പിക്കുകയായിരുന്നു. പില്‍ക്കാലത്ത്, അമ്മയും അച്ഛനും മരിച്ചപ്പോള്‍, ഇരുവരെയും ദത്തെടുക്കാന്‍ അമേരിക്കന്‍ കുടുംബങ്ങള്‍ രംഗത്തുവരികയും ചെയ്തു.

എന്നാല്‍ ഇരുവരുടെയും ജീവിതങ്ങളിലുണ്ടായ സമാനതകള്‍ ഇതിലൊന്നും അവസാനിച്ചില്ല. വളര്‍ന്നപ്പോള്‍  ഇരുവരും നേഴ്‌സുമാരായി. ഒരേ ആശുപത്രിയില്‍ ജോലി ലഭിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തു. പിന്നീടാണ് പണ്ടെങ്ങോ വേര്‍പിരിഞ്ഞ സഹോദരങ്ങളാണു തങ്ങളെന്ന സത്യം ഇരുവരും തിരിച്ചറിയുന്നത്. കഥകള്‍ കേട്ടതിനു പിന്നാലെ, ഡിഎന്‍എ ടെസ്റ്റ് നടത്തി ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. നിനച്ചിരിക്കാതെ തിരികെക്കിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടുകയാണു തങ്ങളെന്ന് ഇവര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം