സ്വാതന്ത്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

ചണ്ഡീഗഢ്: സ്കൂളില്‍ സ്വാതന്ത്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. ചണ്ഡീഗഢിലാണ് സംഭവം.

എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് ക്രൂരമായ പീഡനത്തിനു ഇരയായത്. വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും സമീപത്തെ പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

വീട്ടില്‍ എത്തി കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം