മുഖ്യമന്ത്രിക്കെതിരെ ലൈംഗീക ആരോപണം

chandyകൊച്ചി: മുഖ്യമന്ത്രി  ഉള്‍പ്പെടെ ആറുപേര്‍ സരിതയുമായി ലൈംഗീഗ ബന്ധത്തില്‍ എര്‍പ്പെട്ടതായി ബിജു രാധാകൃഷ്ണന്‍. ഹൈബീ ഈഡന്‍,ഷിബു ബേബി ജോണ്‍,ആര്യാടന്‍ ഷൌക്കത്ത്,എ.പി.അനില്‍ കുമാര്‍, അനില്‍ കുമാറിന്‍റെ പി.എ.നസറുള്ള എന്നിവര്‍ക്കെതിരെ ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്റെ മുന്നില്‍ മൊഴി നല്‍കി. ഇതിന്‍റെ വീഡിയോ തന്‍റെ പക്കല്‍ ഉണ്ടെന്നും ഹാജരാക്കാന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്ക് അഞ്ചര കോടി നല്‍കി എന്നാ വെളിപ്പെടുത്തലിനു പിന്നാലെയാണ് ലൈംഗീഗ ആരോപണവുമായി ബിജു രാധാ കൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. ഇതിന്‍റെ  ദൃശ്യങ്ങള്‍ സരിത ഒളി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യ മന്ത്രി ഒഴികെയുള്ള ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചതായും ബിജു രാധാ കൃഷ്ണന്‍ പറഞ്ഞു.പാണക്കാട് ബഷീറലി  തങ്ങള്‍ക്കും സരിതയുമായി വഴിവിട്ട ബന്ധമുള്ളതായി ആരോപണമുണ്ട്. മൊഴി നല്കുന്നതിനിടെ  ബിജു രാധാകൃഷ്ണന്‍ പോട്ടിക്കരഞ്ഞു. ഇത് ചിലപ്പോള്‍ തന്‍റെ മരണമൊഴി ആയേക്കുമെന്നും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം