ലൈംഗിക ആരോപണം;ആള്‍ദൈവത്തിനെതിരെ പെണ്‍കുട്ടിയുടെ പരാതി

ശിഷ്യയെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആള്‍ദൈവത്തിനെതിരെ കേസ്. ഡല്‍ഹിയിലെ ഫത്തേപൂര്‍ ബെരിയില്‍ ഷാനി ദം എന്ന ആശ്രമം നടത്തുന്ന ദാത്തി മഹാരാജ് എന്ന ആള്‍ദൈവത്തിന് എതിരെയാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇയാള്‍ക്കെതിരെ നേരത്തെയും ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാനി ദം ആശ്രമത്തിനകത്ത് വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ദാത്തി മഹാരാജിന്റെ ശിഷ്യ നല്‍കിയ പരാതി. ഇയാളോടുള്ള പേടി കൊണ്ട് ശിഷ്യ ആദ്യം പരാതി നല്‍കിയിരുന്നില്ല.

ഇയാള്‍ വ്യാഴാഴ്ച്ചകളിലും ശനിയാഴ്ച്ചകളിലും ഷാനി ദം ആശ്രമത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഇയാള്‍ക്ക് നിരവധി അനുയായികളുള്ളതാണ് ശിഷ്യയെ ആദ്യം പിന്നോട്ട് വലിച്ചത്.

ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ ഉള്‍പ്പെടെ ഇയാള്‍ സ്ഥിരമായി പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഇയാള്‍ സോഷ്യല്‍ മീഡിയയെ സജീവമായി ഉപയോഗിക്കാറുമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം