ഐ എസില്‍ പോയത് മറ്റ് ആശയങ്ങളില്‍ ആകൃഷ്ടരായവര്‍; കൈവെട്ടിയത് പ്രാദേശിക ആക്രമണമെന്നും നേതൃത്വം

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയില്‍ വ്യാജ വാര്‍ത്തകളിലൂടെ ഹിന്ദുത്വ വലതുപക്ഷം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഹീനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഭാരവാഹികള്‍. സംഘടനയ്‌ക്കെതിരെ ഏകപക്ഷീയ കല്ലേറാണ് നടക്കുന്നതെന്നും ഇതിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കറും സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരവും വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഐ എസില്‍ പോയത് മറ്റ് ആശയങ്ങളില്‍ ആകൃഷ്ടരായവര്‍; കൈവെട്ടിയത് പ്രാദേശിക ആക്രമണമെന്നും നേതൃത്വം.

2008-ല്‍ യു എ പി എ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ പ്രകാരം നിലവില്‍വന്ന നാഷണല്‍ ഇന്‍വെസ്്റ്റിഗേഷന്‍ ഏജന്‍സി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനയ്‌ക്കെതിരെ ഉദ്വേഗജനകമായ കഥകളാണ് പ്രചരിപ്പിക്കുന്നത്.
കാല്‍ നൂറ്റാണ്ടായി ഇന്ത്യയുടെ പലഭാഗത്തായി പ്രവര്‍ത്തിക്കുന്ന ലക്ഷത്തിലേറെ അംഗങ്ങളുള്ള ഒരു സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരേ സംഘടന വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടത്തുന്നത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി ഹിന്ദുത്വ ഫാസിസമാണെന്നാണ് സംഘടനയുടെ നിലപാട്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ ഉന്നംവയ്ക്കുന്നതെന്നും ഇതിനെ ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ സംഘടന ചെറുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം