വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതില്‍ മനംനൊന്ത് പ്രൊഫസര്‍ ആത്മഹത്യ ചെയ്തു

suicideവാരണസി: വരന്‍ വിവാഹത്തില്‍ നിന്നും പിന്മാരിയത്തില്‍ മനം നൊന്ത് പ്രൊഫസര്‍ ആത്മഹത്യ ചെയ്തു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ചരിത്ര അദ്ധ്യാപിക സ്വാതി പാണ്ഡെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച യാണ് സംഭവം. ബാദി ഗൈബിയിലെ വസതിയില്‍ സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാതിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹം മുടങ്ങിയതിലൂടെ തന്റെ കുടുംബത്തിന് അപമാനം സഹിക്കേണ്ടിവന്നുവെന്നും ഇത് താങ്ങാന്‍ കഴിയുന്നില്ലെന്നും സ്വാതി ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മകളുടെ ആത്മഹത്യയില്‍ യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്വാതിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതേസമയം വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമല്ല.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം