കാത്തിരിപ്പിനൊടുവില്‍ നീരാളി എത്തുന്നു…!! വൈറലായി കിടിലന്‍ പോസ്റ്റര്‍

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് നീരാളി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ക്കു വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്.

നീരാളിയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ലാലേട്ടന്‍ എത്തുന്നത്.  ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് പുറത്തിറങ്ങുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് നീരാളി. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നീരാളിയുടെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ഒടിയനു വേണ്ടി നടത്തിയ മേക്ക് ഓവറാണ് നീരാളിയിലെ കഥാപാത്രത്തിനും മോഹന്‍ലാലിനെ സഹായിച്ചിരുന്നത്. നീരാളിയുടെ ഫസ്റ്റ്‌ലുക്കില്‍ പ്രായം തോന്നിപ്പിക്കാത്ത വിധം സ്റ്റൈലിഷ് ലുക്കിലായിരുന്നു ലാലേട്ടന്‍ എത്തിയിരുന്നത്.

വില്ലന്‍ എന്ന ചിത്രത്തിനു ശേഷം താരത്തിന്റെ മറ്റൊരു മികച്ച ചിത്രമായിരിക്കും നീരാളിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സാജു തോമസാണ് ആക്ഷന്‍ ത്രില്ലറായ നീരാളിയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്

.

ബോളിവുഡ് സിനിമകളിലൂടെ കഴിവ് തെളിയിച്ച അജോയ് വര്‍മ്മ ആദ്യമായി മലയാളത്തിലെത്തുമ്പോള്‍ മികച്ചൊരു നിലവാരം പുലര്‍ത്തുന്ന സിനിമയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നീരാളിയുടെ പുതിയ പോസ്റ്റര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍,നദിയാ മൊയ്തവു, പാര്‍വതി നായര്‍ എന്നിവരെ കാണിച്ചു കൊണ്ടുളള മികച്ചൊരു പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നീരാളിയുടെ പുതിയ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

Loading...