സ്വാശ്രയ പ്രശ്നം; എം.എല്‍.എമാരുടെ നിരാഹാര സമരം ആരംഭിച്ചു

mlaതിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ  പ്രതിപക്ഷ എംഎൽഎമാരുടെ നിരാഹാര സമരം ആരംഭിച്ചു. കോൺഗ്രസ് എംഎൽഎമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എന്നിവരും ഘടകക്ഷി എംഎൽഎയായ അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. മുസ്ലീം ലീഗ് എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി എന്നിവരും ഇവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒപ്പമുണ്ട്. ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസും സി.ആർ. മഹേഷും നടത്തിവന്ന സമരം, ചൊവ്വാഴ്ച പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെത്തുടർന്ന് മാറ്റേണ്ടി വന്നതിനാലാണ് എംഎൽഎമാർ നിരാഹാരമനുഷ്ഠിക്കാൻ തീരുമാനിച്ചത്. ഇന്നു രാവിലെ ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് എംഎൽഎമാർ നിരാഹാരമിരിക്കാൻ തീരുമാനിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം