മരിച്ച അമ്മയെ ഒരു നോക്കു കാണാനാകാതെ പെണ്‍കുട്ടി സൗദിയിലെ വീട്ടു തടങ്കലില്‍; പ്രവാസി മലയാളികളുടെ സഹായം അഭ്യര്‍ഥിച്ച് ബന്ധുക്കളും നാട്ടുകാരും.

സൗദി: അമ്മ മരിച്ചു കിടക്കുന്നത് രണ്ട് നാളായി . ഒരു നോക്ക് കാണാനാവാതെ  മകള്‍ സൗദിയിലെ വീട്ടു തടങ്കലില്‍.

പ്രവാസി മലയാളികളുടെ സഹായം കാത്ത് ബന്ധുക്കളും നാട്ടുകാരും. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപമുള്ള മൈത്രി നഗര്‍ ശ്രീവിശാഖത്തില്‍ അശ്വതി(23)യാണ് സൗദിയിലെ ദമാമിലെ ദാനില്‍ ഒന്നര വര്‍ഷമായി വീട്ടുതടങ്കലില്‍ കഴിയുന്നത്.

അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞതനുസരിച്ച് അശ്വതി ജോലി ചെയ്യുന്ന അറബിയുടെ വീട്ടില്‍ കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അറബി പെണ്‍കുട്ടിയെ വിടാന്‍ തയ്യാറാകുന്നില്ല.

ദരിദ്ര കുടുംബമാണ് അശ്വതിയുടേത്. അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു അശ്വതിയുടെ അമ്മ ചന്ദ്രലേഖ(43) മരണത്തിന് കീഴടങ്ങിയത്.

അശ്വതിക്ക് ഒരു അനുജത്തി മാത്രമേ ഉള്ളു. സ്വന്തം അമ്മയെ ഒരു നോക്ക് കാണാന്‍ വേണ്ടി മലയാളികളായ പ്രവാസികളുടെ സഹായം അഭ്യര്‍ഥിക്കുകയാണ് പെണ്‍കുട്ടി.

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം