ഇത് പുതുചരിത്രം;ഇതിഹാസ വിജയമായി മുബൈ കര്‍ഷക മാര്‍ച്ച്‌

 അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അടിയറവ് പറയുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി കര്‍ഷക പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.സി.പി.ഐ.എമ്മിന്റെ കര്‍ഷക സംഘടനയാന് കിസാന്‍ സഭ.

ആദിവാസികളുടെ ഭൂമി പ്രശ്‌നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഫട്‌നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ആദിവാസി മേഖലയില്‍ വിവാദമായഭൂമി ഏറ്റെടുക്കല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കും. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കണ്ടെത്തി ആറുമാസത്തിനുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചക്കായിരുന്നു കര്‍ഷക നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടേറിയറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ സമരക്കാരുടെ അഞ്ചു പ്രതിനിധികളാണ് പങ്കെടുത്തത്.

കര്‍ഷകരുടെ 90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം കാണുമെന്നും, ഉറപ്പുകള്‍ എഴുതി നല്‍കുമെന്നും മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. ”കര്‍ഷകരുടെ ആവശ്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അവരുമായി ചര്‍ച്ച ചെയ്ത് 80-90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കും. അവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

ലോങ് മാര്‍ച്ച് ഇതുവരെ ആസാദ് മൈതാനത്ത് നിന്ന് മഹാരാഷ്ട്ര നിയമസഭയിലേക്ക് പുറപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊളളാമെന്നാണ് തീരുമാനിച്ചിരുന്നത്.

കര്‍ഷകര്‍ നടത്തിയ സമര വിജയം സി പി എം ന് വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.ത്രിപുരയിലെ പരാജയത്തിനു ശേഷം വലിയ സ്വാധീനം ഇല്ലാത്ത മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാറിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് പാര്‍ടി പ്രവര്‍ത്തകര്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം