മലപ്പുറത്തെ ക്ഷേത്രത്തിന് മേല്‍ക്കൂര ഒരുക്കി സുലൈമാന്‍ ഹാജി

templeമലപ്പുറം: മതത്തിന്റെ പേരില്‍ തല്ലിയും കൊന്നും കഴിയുന്നവര്‍ കൊണ്ടോട്ടിക്കാരെ കണ്ടുപഠിക്കണം. ക്ഷേത്ര മേല്‍ക്കൂരയ്ക്ക് ചെമ്പ് പൂശാനുള്ള മുഴുവന്‍ ചിലവും ഏറ്റെടുത്ത  പ്രവാസിയും കൊണ്ടോട്ടി സ്വദേശിയുമായ സുലൈമാന്‍ ഹാജി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് .  നാനൂറ് വര്‍ഷത്തെ പഴക്കമുള്ള കൊണ്ടോട്ടിയിലെ മുതുവള്ളൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ ഈ ടത്യം ഏറ്റെടുത്തത്. നാശോന്മുഖമായ ക്ഷേത്രം നവീകരിക്കാന്‍ ക്ഷേത്ര കമ്മറ്റി തീരുമാനമെടുത്തപ്പോള്‍ ജാതി മത വ്യത്യാസമില്ലാതെ ഒരു നാടു മുഴുവന്‍ ഒന്നു ചേരുകയായിരുന്നു.

സൗദി അറേബ്യയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നടത്തിവരികയാണ് സുലൈമാന്‍ ഹാജി. അതോടൊപ്പം ക്ഷേത്ര നവീകരണത്തിന്‌ തുടക്കം കുറിച്ച്‌ നടന്ന പൂജകള്‍ക്ക്‌ സൗജന്യമായി പന്തലൊരുക്കി നല്‍കിയതും മുസ്ലീം സുഹൃത്തുക്കളാണെന്ന്‌ ക്ഷേത്ര കമ്മറ്റി അംഗങ്ങള്‍ പറയുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം