മാണിയെ വഴിയില്‍ തടയും; എല്‍ഡിഎഫ്

km maniതിരുവനന്തപുരം: കെ.എം. മാണിക്കെതിരെയുള്ള സമരം ശക്തമാക്കുമെന്ന് എല്‍ഡിഎഫ്. തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കെ. എം മാണി ഔദ്യോഗിക പരിപാടികളില്‍ സംബന്ധിക്കാന്‍ പോകുമ്പോള്‍ വഴിയില്‍ തടയും. കെ.എം. മാണി പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്ക്കരിക്കാനും തീരുമാനമായി. സമരത്തിന്റെ ഭാഗമായി അടുത്തമാസം ആറ്, ഏഴ്. ഒമ്പത് തിയതികളില്‍ എല്ലാ ജില്ലകളിലും ജാഥകള്‍ സംഘടിപ്പിക്കും. അടുത്തമാസം 21നു സെക്രട്ടേറിയറ്റും കളക്ട്രേറ്റുകളും ഉപരോധിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു. ഒഴിവു വരുന്ന രാജ്യസഭാസീറ്റുകളില്‍ ഇടതുപക്ഷം ജയിക്കുമെന്നുറപ്പുള്ള സീറ്റില്‍ സിപിഎം മത്സരിക്കും. രണ്ടാമത്തെ സീറ്റ് സിപിഐക്കു നല്‍കാനും തീരുമാനമായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം