കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സൈനിക ക്യാമ്പ് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തി

armyശ്രീനഗര്‍: കാശ്മീരില്‍ ആക്രമണം നടത്തി  സൈനിക ക്യാമ്പ് പിടിച്ചെടുക്കാനുള്ള പാക്‌ ഭീകരരുടെ  ശ്രമം സൈന്യം പരാജയപ്പെടുത്തി. ഹന്ദ്‌വാരയിലെ ലാന്‍ഗേറ്റിലെ സൈനിക ക്യാമ്പിന് നേരെയാണ് വെടിവെപ്പുണ്ടായത്. 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. ഭീകരര്‍ക്ക് നേരെ സൈന്യം ശക്തമായ വെടിവെപ്പ് നടത്തി.പതിനഞ്ച് മിനുറ്റോളം വെടിവെപ്പ്

വെടിവെപ്പ് നീണ്ടു നിന്നു.

 എന്നാല്‍ സംഘര്‍ഷത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് സൂചന. അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷ സാധ്യത തുടരുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനപരമായി പാകിസ്താന്‍ സംഘര്‍ഷ സാധ്യത തുടരുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനപരമായി പാകിസ്താന്‍ സൈന്യം വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെ തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ദിവസം സമ്‌നൂ ഗ്രാമത്തിലെ പൊലീസ് പിക്കറ്റില്‍ നിന്നും ഭീകരര്‍ അഞ്ച് സെല്‍ഫ് ലോഡിംഗ് റൈഫിളുകള്‍ തട്ടിയെടുത്തിരുന്നു. മൈനോറിറ്റി പൊലീസ് പോസ്റ്റിലെ റൈഫിളുകളാണ് നഷ്ടപ്പെട്ടത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. അഞ്ച് റൈഫിളുകള്‍ കൂടാതെ 10 മാഗ്‌സീനുകള്‍, 250 റൗണ്ട് വെടിയുണ്ടകള്‍ എന്നിവയും പിക്കറ്റിലെ ഗാര്‍ഡ് റൂമില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉറി ഭീകരാക്രമണത്തിന് മറുപടിയായി പാക് അധീന കശ്മീരിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്ക് നേരെ നേരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിരുന്നു.ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന് പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബാരാമുള്ളയിലെ കഴിഞ്ഞ ദിവസത്തെ തീവ്രവാദി ആക്രമണത്തിന്റെ അലയൊലികള്‍ക്കിടയിലാണ് വീണ്ടും വെടിവെപ്പ്

നടന്നിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം