മറ്റൊരു ചെക്കനുമായി വിവാഹം ഉറപ്പിച്ചു; കണ്ണൂരില്‍ കമിതാക്കള്‍ ഒരേ കയറില്‍ തൂങ്ങി മരിച്ചു

jithesh mekhaകണ്ണൂര്‍: വീട്ടുകാര്‍ മറ്റൊരു ചെക്കനുമായി വിവാഹം ഉറപ്പിക്കാനോരുങ്ങി കമിതാക്കള്‍ മരക്കൊമ്പില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചു. തലവില്‍ കോലാര്‍തൊട്ടി കുറവംപൊയിലിലെ ഒതേനന്റെ മകന്‍ ജിതേഷ് (26), അരങ്ങം വട്ടക്കയം റോഡിലെ പുതിയപുരയില്‍ രാമചന്ദ്രന്റെ മകള്‍ മേഘ (17) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണെ്ടത്തിയത്.ഇരുവരും കുറച്ചുനാളായി പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഞായറാഴ്ച മറ്റൊരു വിവാഹം ഉറപ്പിക്കാനിരിക്കെയാണ് ഇരുവരും തൂങ്ങിമരിച്ചത്.നിര്‍മാണതൊഴിലാളിയായ ജിതേഷ് അടുത്തിടെ തളിപ്പറമ്പില്‍ നിന്നു ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രതിയായിരുന്നു. മേഘ ആലക്കോട് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പൂമണിയാണു ജിതേഷിന്റെ മാതാവ്. സഹോദരന്‍: ജിനേഷ്. പുഷ്പയാണ് മേഘയുടെ മാതാവ്. സഹോദരി: അനഘ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം