വടക്കന്‍ കേരത്തിലെ പ്രവാസികള്‍ക്ക് ഇനി കണ്ണൂരില്‍ നിന്ന് പറക്കാം

airindiaകണ്ണൂര്‍: വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ഇനി കണ്ണൂരില്‍ നിന്ന് പറക്കാം. കണ്ണൂര്‍ വിമാത്താവളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ മൂന്ന് പ്രധാന വിമാന കമ്പനികള്‍ തയ്യാറാടെപ്പ് ആരംഭിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ്  സര്‍വീസ് ആരംഭിക്കാന്‍ സമ്മതമറിയിച്ചുകൊണ്ട് രംഗതെത്തിയത്.

2017 മാര്‍ച്ചോടെ വിമാനത്താവളം പൂര്‍ണമായും സജ്ജമാവും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 2017 ജനുവരിയാകുമ്പോഴേക്കും വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ട എല്ലാ ഏജന്‍സികള്‍ക്കുമുള്ള സൗകര്യമൊരുങ്ങും. വിമാനത്താവളത്തിലേക്കുള്ള നാല് റോഡുകള്‍ വീതികൂട്ടും ഇതില്‍ മൂന്നിനും ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കല്‍ ഉദ്ഘാടനം നടത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം