മുൻ അംബാസഡറും കോൺസൽ ജനറലുമായിരുന്ന ഡോ.​ജോ​ർ​ജ് ജോ​സ​ഫ് നി​ര്യാ​ത​നാ​യി

നെ​ടും​കു​ന്നം: വിവിധ രാജ്യങ്ങളിലെ മുൻ അംബാസഡറും കോൺസൽ ജനറലുമായിരുന്ന പൂ​ഞ്ഞാ​ർ കി​ഴ​ക്കേ​ത്തോ​ട്ട​ത്തി​ൽ ഡോ.​ജോ​ർ​ജ് ജോ​സ​ഫ് നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച ര​ണ്ടി​ന് നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ.
1976-ലെ ​ഐ​എ​ഫ്എ​സ് ബാ​ച്ചു​കാ​ര​നാ​യ ഇ​ദ്ദേ​ഹം തു​ർ​ക്മെ​നി​സ്ഥാ​ൻ, ബ​ഹ​റി​ൻ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ അം​ബാ​സ​ഡ​റാ​യും ജി​ദ്ദ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ണ്‍​സ​ൽ ജ​ന​റ​ലാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

2010-ൽ ​സ​ർ​വീ​സി​ൽ​ നി​ന്നു വി​ര​മി​ച്ചു. ഭാ​ര്യ റാ​ണി നെ​ടും​കു​ന്നം പു​തി​യാ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം.  ​മ​ക​ൾ രേ​ണു (ദു​ബാ​യ്). മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ 11-ന് ​വ​സ​തി​യി​ലെ​ത്തി​ക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം