ബ്രിട്ടീഷ് മലയാളിയുടെ രണ്ടാംവിവാഹം; മകള്‍ ഫേസ്ബുക്ക് സുഹൃത്തിനെത്തേടി കേരളത്തിലെത്തി

fb ആലുവ: അമ്മ രണ്ടാംവിവാഹത്തിനൊരുങ്ങുന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ് മലയാളി ദമ്പതികളുടെ മകള്‍ ആരോടും പറയാതെ ഫേസ്ബുക്ക് സുഹൃത്തിനെത്തേടി കേരളത്തിലെത്തി.  അങ്കമാലി തുറവൂര്‍ സ്കൂളിന് സമീപമുള്ള ദമ്പതികളുടെ മകളാണ് സുഹൃത്തിനെത്തേടി കേരളത്തിലെത്തിയത്.
പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞിരുന്നു. നിയമപരമായി ബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന് മാതാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയതില്‍ പ്രതിഷേധിച്ചാണ് മകള്‍ കേരളത്തിലെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. കഴിഞ്ഞദിവസം നെടുമ്ബാശ്ശേരി വിമാനത്താവളം വഴി തിരികെ പോയത്.
 ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിനടുത്തേക്കാണ് പെണ്‍കുട്ടി പോയത്. നെടുമ്ബാശ്ശേരിയിലെത്തിയ പെണ്‍കുട്ടിയെ ഇയാളെത്തി കൂട്ടിക്കൊണ്ടുപോയി താമസിക്കുന്നതിന് സൗകര്യമൊരുക്കി. സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകനായ ഇയാള്‍ പെണ്‍കുട്ടിക്ക് വിനോദ സഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കുന്നതിനും സൗകര്യം ഏര്‍പ്പാടാക്കി. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ മകളെ കാണുന്നില്ലെന്ന വിവരം നാട്ടിലറിയിച്ചു. പാസ്പോര്‍ട്ടും കാണാത്തതിനെ തുടര്‍ന്ന് കേരളത്തിലേക്ക് വന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. ഇതനുസരിച്ച്‌ ബന്ധുക്കള്‍ അങ്കമാലി പോലീസില്‍ പരാതി നല്‍കി.
 പോലീസ് പരിശോധനയില്‍ പെണ്‍കുട്ടി ആലപ്പുഴ ജില്ലയിലുണ്ടെന്ന് വ്യക്തമായി. ഇതിനിടെ പെണ്‍കുട്ടി തേവര പോലീസില്‍ നേരിട്ട് ഹാജരായി. തുടര്‍ന്ന് അങ്കമാലി പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി. പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായതിനാല്‍ യുവാവിനെതിരെ കേസെടുത്തില്ല. തിരികെ ബ്രിട്ടനിലേക്ക് പോകാന്‍ സമ്മതമാണെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. നേരത്തെ കേരളത്തിലെത്തിയിരുന്ന പിതാവാണ് പെണ്‍കുട്ടിക്ക് തിരികെ പോകുന്നതിനുള്ള  ഒരുക്കങ്ങള്‍ ചെയ്തു നല്‍കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം