സൂക്ഷിക്കുക ബ്ലൂവെയില്‍ ഗെയിം ഇന്ത്യയിലും ; മുംബൈയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

മുംബൈ: സൂക്ഷിക്കുക ഇരുന്നൂറിലധികം കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ബ്ലൂവെയില്‍ ഗെയിം ഇന്ത്യയിലും എത്തിയതായി റിപ്പോര്‍ട്ടുകള്‍. ബ്ലൂ വെയില്‍ ഓണ്‍ലൈന്‍ ഗെയിംമിന്റെ സ്വാധീനം മൂലം മുംബൈ അന്ധേരിയിലെ ഷേര്‍-ഇ-പഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വിദ്യാര്‍ഥി ചാടി മരിച്ചു.

പതിനാല് വയസ്സ് മാത്രമുള്ള മരിച്ച വിദ്യാര്‍ഥി തന്‍റെ സുഹൃത്തുക്കള്‍ക്ക്  സമൂഹ്യമാധ്യമങ്ങളില്‍ അയച്ച സന്ദേശങ്ങളിലൂടെയാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായത്  ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിമാണ് എന്ന് സൂചന ലഭിച്ചത്.

 ഇരുന്നൂറിലധികം കുട്ടികളാണ് റഷ്യയില്‍ നിന്നും  പ്രചരിച്ച ബ്ലൂവെയില്‍ ഗെയിമിന്‍റെ സ്വാധീനത്തില്‍ ആത്മഹത്യ ചെയ്തത്. സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കുക, രാത്രിയില്‍ ഒറ്റയ്ക്ക് ഇരുന്ന്  പ്രേതസിനിമകള്‍ കാണുക തുടങ്ങിയ കാര്യങ്ങള്‍ ഓരോ ഘട്ടത്തിലും ഗെയിം ആവശ്യപ്പെടുമത്രേ.കുട്ടികളെ അപകടകരമായ വിധത്തില്‍ സ്വാധീനിക്കുന്നുണ്ടെന്ന് നേരത്തെ വാദമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ഗെയിം ഇത് വരെ നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം