ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലെറ്റ് ഉടമ അംജാസിനേയുംജീവനക്കാരി പ്രവീണയെയും കണ്ടെത്തി

വടകര: ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലെറ്റ് ഉടമ അംജാസിനേയും ജീവനക്കാരി പ്രവീണയെയും ഒടുവില്‍ പോലീസ് കണ്ടെത്തി. വടകര സി ഐയുടെ  എടച്ചേരി എസ് ഐ യുടെയും നേതൃത്വത്തിലുള്ള  പ്രത്യേക അന്വേഷണ സംഘത്തിന്  ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.

കോഴിക്കോട് നഗരത്തിലെ ഒരു വാടക വീട്ടില്‍ നിന്നാണ് അതി വിദഗ്ധമായി പോലീസ് ഇവര്‍ക്ക് വലവിരിച്ചത്. ശനിയാഴ്ച അര്‍ദ്ധ രാത്രി കസ്റ്റടിയില്‍ എടുത്ത ഇവരെ ഞായറായ്ച്ച പുലര്‍ച്ചെ വടകര സി ഐ ഓഫീസില്‍ എത്തിച്ചു .

രാവിലെ എടച്ചേരി എസ് ഐ യുടെനേതൃത്വത്തില്‍ ഇരുവരെയും വിശദമായി ചോദ്യം ചെയ്യും .

 

 

ഐഡിയ മൊബൈൽ ഔട്ട്ലറ്റിലെ പ്രവീണയെ കണ്ടെത്താനായില്ല ; സ്കൂട്ടര്‍ വടകരയില്‍ കണ്ടെത്തി

 

കോഴിക്കോട്: വടകര ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരി പ്രവീണയെയും ഷോപ്പ് ഉടമ അംജാദിനെയും കണ്ടെത്തി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വ്യാജ വാര്‍ത്തകള്‍ അന്വേഷണത്തെ വഴിതെറ്റിക്കുന്നതായി പോലീസ്. പാലക്കാട് കണ്ടെത്തി തൃശൂരില്‍ കണ്ടെത്തി എന്ന രൂപത്തിലാണ് വ്യാജ വാര്‍ത്തകളുടെ പ്രവാഹം. അന്വേഷണം വഴിതെറ്റിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണോ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

നവംബര്‍ 17നാണ് ഓര്‍ക്കാട്ടേരിയില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി നോക്കുന്ന പ്രവീണയെ കാണാതായത്. വിവാഹിതയായ പ്രവീണ ആര്‍ക്കൊപ്പമോ നാടു വിട്ടതാണ് എന്ന നിലയിലാണ് അന്വേഷണം. ഇതേ ഷോപ്പിലെ ഉടമസ്ഥനായ അംജാദിനെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. ഈ കേസ് പോലീസ് അന്വേഷിച്ച് വരികയാണ്. രണ്ട് പേരുടെയും തിരോധാനവും തമ്മില്‍ ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്.

വടകര : ഓര്‍ക്കാട്ടേരിയില്‍ കാണാതായ ഐഡിയ മൊബൈൽ ഔട്ട്ലറ്റിലെ പ്രവീണയെ കണ്ടെത്താനായില്ല. പോലീസ് നടത്തിയ തിരച്ചിലില്‍ പ്രവീണയുടെ സ്കൂട്ടര്‍ വടകരയില്‍ കണ്ടെത്തി. കെ എല്‍ പി 58 6450 നമ്പര്‍ സ്കൂട്ടറാണ് വടകര സാന്‍ബാങ്ക്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

 

ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഔട്ട്‌ലറ്റില്‍ ജോലി ചെയ്ത് വരികയായിരുന്ന 32 കാരിയും ഒരു കുട്ടിയുടെ അമ്മയുമായ പ്രവീണയെ ഇന്നലെ യാണ് കാണാതായത് .ഈ മൊബൈല്‍ കടയുടെ ഉടമയെ ഒന്നര മാസം മുമ്പ് കാണാതായിരുന്നു. ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതേ കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ജോലിക്കാരിയായ യുവതിയെയും കാണാതായിരിക്കുന്നത്.

ഇന്നലെ വൈകീട്ട് സ്ഥാപനം പൂട്ടിയ ശേഷം എങ്ങോട്ടുപോയെന്നു വ്യക്തമല്ല. ഇവരുടെ സ്വന്തം വീട് ചൊക്ലിയിലാണ്. പരാതിയെ തുടര്‍ന്ന് എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്ന് എടച്ചേരി പോലീസ് അഭ്യര്‍ഥിച്ചു. ഫോണ്‍: 0496 2547022

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം