ബോളിവുഡ് താരവും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് താരവും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു താരം. നൂറ്റി നാല്‍പ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. മന്‍ കാ മീത് ആണ് ആദ്യ ചിത്രം. വില്ലനായി ബോളിവുഡില്‍ അരങ്ങേറിയ താരം പിന്നീട് വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയ നായകനായി തീര്‍ന്നു. 1997ല്‍ ബിജെപിയില്‍ ചേര്‍ന്ന വിനോദ് ഖന്ന ഏറെ ജനപ്രിയനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മൂന്നു തവണ എംപിയായി പാര്‍ലമെന്റില്‍ എത്തുകയും ചെയ്തു. 2002ല്‍ കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതല വഹിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള എംപിയാണ്. പ്രശസ്ത നടന്‍ അക്ഷയ് ഖന്ന മകനാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം