പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

സുല്‍ത്താന്‍ ബത്തേരി: പ്രണയം നടിച്ച് നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബത്തേരി പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അഭിനോഷ് (22) നെയാണ് ബത്തേരി സി.ഐ . എം.ഡി. സുനില്‍ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്.
 രണ്ടു പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റടിയിലെടുത്തത് .
  പരാതിക്കാരില്‍ ഒരാളെ  അഭിനോഷ് പ്രണയം നടിച്ച് നാലുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ദൃശ്യങ്ങള്‍ ചിത്രങ്ങളായും വീഡിയോയായും ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട്   ഇതുപയോഗിച്ച് പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു.  ഇയാളുടെ ശല്യം സഹിക്കാനാവാതെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.

ഇതിനിടെയാണ് 16 കാരിയെ മറ്റൊരു പെണ്‍കുട്ടിയെ  ഇയാള്‍ പ്രണയം നടിച്ച് വലയിലാക്കിയത്. പിന്നീട് ഈ കുട്ടിയെയും മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു .
എന്നാല്‍ മൊബൈലില്‍ തന്‍റെ  പരിചയക്കാരിയായ 19 കാരിയുടെ ഇയാള്‍ക്കൊപ്പമുള്ള ചിത്രം കണ്ടതോടെ പെണ്‍കുട്ടി വിസമ്മതിച്ചു.
പിന്നീടു പെണ്‍കുട്ടികള്‍  ഇരുവരും കണ്ടുമുട്ടുകയും ഇയാളുടെ ചതിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഇതോടെ പെണ്‍കുട്ടികള്‍ വീട്ടില്‍ വിവരം പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
തുടര്‍ന്നുള്ള  അന്വേഷണത്തിലാണ് ഇയാളെ പോലീസ്  അറസ്റ്റ് ചെയ്തത്.
ഈയാള്‍ക്ക് പിന്നില്‍ ഒരു സംഘം തന്നെയുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം