പ്ലസ് ടു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

 ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു. പട്ടണക്കാട് സ്വദേശി അനന്തു അശോകനാണ് (17)മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പട്ടണക്കാട്ടെ ഒരു ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച്‌ നടന്ന തര്‍ക്കമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മര്‍ദനമേറ്റ് ക്ഷേത്ര പരിസരത്ത് വെച്ച്‌ തന്നെ അനന്തു മരിച്ചെന്നാണ് പോലീസ് നല്‍കുന്ന വിവരം. നേരത്തെ സ്കൂളില്‍ വെച്ചും ഇതേ സംഘവുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് പോലീസ് സ്റ്റേഷനില്‍ വെച്ച്‌ പറഞ്ഞുതീര്‍ത്തതാണ്. സംഭവവുമായി ബന്ധപ്പെട്ട് അനന്തുവിന്റെ സഹപാഠികളടക്കം 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ അഞ്ച് പേര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഒന്നര മാസത്തിനിടെ ആലപ്പുഴ ജില്ലയിലുണ്ടാവുന്ന എട്ടാമത്തെ കൊലപാതകമാണിത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം