നയന്‍താരയ്ക്കും വിഘ്‌നേശിനും പ്രണയസാഫല്ല്യം? ; രണ്ടുമാസം മുന്‍പ് കഴിഞ്ഞ വിവാഹം രഹസ്യമാക്കിവച്ചതിനു പിന്നില്‍

നയന്‍‌താരയും തമിഴ് യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയുമാണ്  തമിഴകത്തെ പുതിയ ചര്‍ച്ചാ വിഷയം. ഇരുവരും രണ്ടുമാസം മുന്‍പേ വിവാഹിതരായെന്നും ഒരുമിച്ചു താമസം തുടങ്ങിയെന്നും പറയുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്നും വിവാഹക്കാര്യം നയന്‍ തന്റെ വീട്ടുകാരെ പറഞ്ഞ് ബോധിപ്പിച്ചു എന്നൊക്കെയാണ് പുതിയ വാര്‍ത്തകള്‍.
  വളരെ രസഹസ്യമായി നടന്ന വിവാഹക്കാര്യം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ അറിയൂ എന്നും പോരയപ്പെടുന്നു.  ഇപ്പോള്‍ നയന്‍താരയും വിഘ്‌നേശും ഒരുമിച്ചാണ് താമസിയ്ക്കുന്നത് ചെന്നൈയിലെ എഴുംപൂരില്‍ നയന്‍താരയുടെ പുതിയ വീട്ടിലാണ് ഇരുവരും താമസിയ്ക്കുന്നത് എന്നും കേള്‍ക്കുന്നു. വിവാഹം നയന്‍താരയുടെ കരിയറിനെ ബാധിയ്ക്കും എന്ന് ഭയന്നാണത്രെ രഹസ്യ വിവാഹം നടത്തിയത്. ഇപ്പോള്‍ തമിഴില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മിന്നി നില്‍ക്കുന്ന നയന്‍താരയ്ക്ക് കൈ നിറയെ ചിത്രങ്ങളുണ്ട്.

 

നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും ഇപ്പോള്‍ പ്രതികരിക്കാറില്ല. പൊതു വേദികളിലും ചടങ്ങുകളിലും വിദേശ യാത്രകളിലും വിഘ്‌

നേശിനെയും നയന്‍താരയെയും ഒരുമിച്ച് കണ്ടതോടെ പ്രണയ വാര്‍ത്ത പാപ്പരാസികള്‍ സ്ഥിരീകരിക്കുകയായിരുന്നു. ഒടുവില്‍വിവാഹിതരായിഎന്നാവാര്‍ത്തയും ഇവര്‍പുറത്തുവിട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം